Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Office March

Kottayam

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍എ ഓ​ഫീ​സ് മാ​ര്‍ച്ച് നാ​ളെ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രേ​യും വി​ക​സ​ന​മെ​ന്ന പേ​ര് പ​റ​ഞ്ഞു ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ള്‍ക്കെ​തി​രേ​യും ബി​ജെ​പി ച​ങ്ങ​നാ​ശേ​രി, മാ​ട​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ പ്രാ​രം​ഭ​മെ​ന്ന നി​ല​യി​ല്‍ നാ​ളെ രാ​വി​ലെ 10 ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നൂ​പ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ര്‍ക്കാ​രി​ന്‍റെ വി​ക​സ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ പ്ര​ചാ​ര​ണാ​ര്‍ഥം മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ന്‍ഡി​എ മു​ന്ന​ണി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​തി​ന​കം ത​ന്നെ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

നേ​താ​ക്ക​ളാ​യ ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍, അ​ഖി​ല്‍ ര​വീ​ന്ദ്ര​ന്‍, പി.​കെ. കൃ​ഷ്ണ​ന്‍, എ. ​മ​നോ​ജ് തുടങ്ങിയ​വർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Up